Posts

അധ്യാപന പരിശീലന ദിനങ്ങൾ

Image
10/11/22     ഇന്ന് അധ്യാപന പരിശീലനത്തിന്റെ ആദ്യദിവസമായിരുന്നു. സാൽവേഷൻ ആർമി എച്ച് എസ് എസ് കവടിയാർ സ്കൂൾ ആയിരുന്നു ഞാൻ തിരഞ്ഞെടുത്തത്. ഞങ്ങൾ ഒൻപതു പേരായിരുന്നു ഈ സ്കൂളിൽ എത്തിച്ചേർന്നത്. 9.00 മണിക്ക് തന്നെ ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. പ്രഥമഅധ്യാപകനെ കണ്ട് കോളേജിൽ നിന്നും തന്ന രജിസ്റ്റർ ഏൽപ്പിച്ചു. അതിനുശേഷം ഞങ്ങൾക്കായി അനുവദിച്ച മുറിയിലേക്ക് പോയി. ഇന്ന് എനിക്ക് 9.30 മുതൽ 11 മണിവരെ രണ്ടുപിരിയഡ് 8 -)0 ക്ലാസ്സിനായിരുന്നു ക്ലാസ്സ്. ആദ്യദിവസമായതിനാൽ കുട്ടികളെ പരിചയപ്പെടുകയും കുട്ടികളെ കൊണ്ട് പാട്ടുപാടിക്കുകയും ചെയ്തു. 11 മണിവരെ സമയം ഉണ്ടായിരുന്നതിനാൽ ഞാൻ എനിക്ക് തന്ന പാഠഭാഗം പഠിപ്പിച്ചു. ശേഷം മൂന്നാമത്തെ പീരിയഡ് 7-)0 ക്ലാസ്സിന് ക്ലാസ്സ് ഉണ്ടായിരുന്നു. ആദ്യദിവസം ആയതിനാൽ അവരെയും പരിചയപ്പെട്ടു. ടീച്ചർമാരെല്ലാം നല്ല സഹകരണത്തോടെ ആണ് ഞങ്ങളോട് പെരുമാറിയത്. 3.30ന് ദേശീയഗാനത്തിനുശേഷം രജിസ്റ്ററിൽ ഒപ്പുവെച്ചു ഞങ്ങൾ സ്കൂളിൽ നിന്നും ഇറങ്ങി.